ജനീവ- ഇസ്രായില്‍ ആക്രമണം തരിപ്പണമാക്കിയ ഗാസയില്‍ ഏറ്റവും യാതന അനുഭവിക്കുന്നത് ഗര്‍ഭിണികളും നവജാത ശിശുക്കളും അമ്മാരുമാണെന്ന് യൂനിസെഫ്. വിവരിക്കാവാത്തവിധം ശോചനീയമായ അവസ്ഥയിലാണ് അവരെന്ന് കഴിഞ്ഞയാഴ്ച ഗാസ സന്ദര്‍ശിച്ച യുനിസെഫ് വക്താവ് ടെസ്സ് ഇന്‍ഗ്രാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആശുപത്രികളില്‍ ഒരു സൗകര്യവുമില്ലാത്തതുകൊണ്ട് പ്രസവം കഴിഞ്ഞ് അമ്മമാര്‍ രക്തം വാര്‍ന്ന് മരിക്കുന്ന അവസ്ഥയുണ്ട്. മരിച്ച ആറ് ഗര്‍ഭിണികളില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്ത ഒരു നഴ്‌സിന്റെ അനുഭവവും ടെസ്സ് വിവരിച്ചു.
ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ നടന്നത് ഇരുപതിനായിരം പ്രവസങ്ങളാണ്. ഓരോ പത്ത് മിനിറ്റിലും ഒരു പ്രസവമെന്ന നിരക്കില്‍. നരകതുല്യമായ ശോചനീയ അവസ്ഥയിലേക്കാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നതെന്നും അവര്‍ പറഞ്ഞു.
സൗദിയില്‍നിന്ന് ശേഖരിച്ച 38 ലക്ഷവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി
മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍
മഷാല്‍ എന്ന ഗര്‍ഭിണിയുടെ അവസ്ഥ നടുക്കുന്നതാണ്. കഴിഞ്ഞ മാസം അവരുടെ വീട് ബോംബ് വീണ് തകര്‍ന്നു. ഭര്‍ത്താവ് ദിവസങ്ങളോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായിരുന്നു. ബോംബ് വീണ സമയത്ത് തന്റെ ഉദരത്തിലെ ശിശുവിന്റെ ചലനം നിലച്ചു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാണെന്ന് മഷാല്‍ പറയുന്നു. അടിയന്തിര ചികിത്സ വേണ്ട മഷാലിന് ഒരു മാസമായിട്ടും ചികിത്സ കിട്ടിയില്ല. പരിക്കേറ്റവരെയും രോഗികളെയും കൊണ്ട് ശ്വാസം മുട്ടുന്ന ആശുപത്രിയില്‍ തന്റെ ഊഴം കാത്തിരിക്കുകയാണ് മഷാല്‍, കഴിഞ്ഞ ഒരു മാസമായി. ഈ ഭയാനകമായ അന്തരീക്ഷത്തിലേക്ക് തന്റെ കുഞ്ഞ് പിറന്നുവീഴാത്തതുതന്നെ നല്ലതെന്ന് മഷാല്‍ പറഞ്ഞതായി ടെസ്സ് വെളിപ്പെടുത്തുന്നു.
വെഹ്ബ നഴ്‌സ് എട്ടാഴ്ചക്കിടെ ആറ് എമര്‍ജന്‍സി സിസേറിയനുകള്‍ നടത്തി. എല്ലാം മരിച്ചുപോയ അമ്മമാരില്‍നിന്ന് കുഞ്ഞുങ്ങളെ പുറത്തെടുക്കാനായിരുന്നെന്നും ടെസ് പറഞ്ഞു.
ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വിവരിക്കാനാവാത്ത വിധം ഭയാനകമാണ്. അടിയന്തിര സഹായം എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
റഫായിലെ ഇമാറാത്തി ആശുപത്രിയിലാണ് ഗാസയിലെ ഗര്‍ഭിണികളെല്ലാം ഇപ്പോള്‍ ചികിത്സ തേടിയെത്തുന്നത്. ഇത്രയധികം പേരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളോ, സ്റ്റാഫോ ഇല്ലാതെ ആശുപത്രി വീര്‍പ്പുമുട്ടുന്നു. സിസേറിയന്‍ കഴിഞ്ഞ് മൂന്ന് മണിക്കൂറുകള്‍ക്കകം അമ്മമാരെയും കുഞ്ഞുങ്ങളെയും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തയക്കുന്ന അവസ്ഥായാണുള്ളതെന്നും ടെസ് പറഞ്ഞു.
ഒക്ടോബര്‍ എട്ടിനുശേഷം ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട 24000ലേറെ പേരില്‍ 70 ശതമാനവും സ്ത്രീകളിം കുഞ്ഞുങ്ങളുമാണ്.