തബൂക്കില്‍ നിര്യാതനായ തിരുച്ചി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്-കഴിഞ്ഞ മാസം സൗദി അറേബ്യയിലെ തബൂക്കില്‍ നിര്യാതനായ തമിഴ്‌നാട്ടിലെ തിരുച്ചി സ്വദേശി  ശശികുമാര്‍ ശെല്‍വരാജിന്റെ ( 44 ) മൃതദേഹം നാട്ടിലെത്തിച്ചു. നിയോം കേന്ദ്രീകരിച്ച് പ്രമുഖ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
ഇതേ കമ്പനി ജീവനക്കാരനും അല്‍ക്കോബാര്‍ കെ എം സി സി ജനറല്‍ സെക്രട്ടറിയുമായ ഇസ്മായില്‍ പുള്ളാട്ടിന്റെയും തബുക് കെ എം സി സി വെല്‍ഫെയര്‍ വിങ്ങിന്റെയും ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യ സിന്ധുമതി, മകന്‍ ശിവാനന്ദ് എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍

സൗദിയില്‍നിന്ന് ശേഖരിച്ച 38 ലക്ഷവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

Latest News