പാകിസ്താന്റെ ഇറാന്‍ ആക്രമണത്തില്‍ 10 പാക് പൗരന്മാരും കൊല്ലപ്പെട്ടു

തെഹ്‌റാന്‍- ബലൂചിസ്താനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ പാകിസ്താന്റെ പ്രത്യാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്ത് പാക് പൗരന്മാരും കൊല്ലപ്പെട്ടു. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍നയാണ് ഇക്കാര്യം അറിയിച്ചത്. 

ഇറാന്റെ തെക്ക്- കിഴക്കന്‍ സിസ്താന്‍- ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 10 പാകിസ്താനികളും കൊല്ലപ്പെട്ടെന്ന വിവരം ഇറാനിയന്‍ പ്രവിശ്യാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇര്‍ന വിവരം പങ്കുവെച്ചത്.  

പാകിസ്ഥാന്‍ സൈന്യം തൊടുത്തുവിട്ട മൂന്ന് യുഎവികളുടെ ആക്രമണത്തില്‍ നാല് വീടുകള്‍ നശിപ്പിക്കപ്പെട്ടു. 

ഇറാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനികള്‍ കടന്നുകയറി താമസിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യാ ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്യൂരിറ്റി ആന്റ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അലിറേസ മര്‍ഹമതി പറഞ്ഞു.

Latest News