ഇത് കൈവിട്ട കളി, 100% മരണ നിരക്കുള്ള കോവിഡ് വൈറസ് പരീക്ഷിച്ച് ചൈന 

ബെയ്ജിംഗ്-നൂറു ശതമാനം മരണനിരക്കുള്ള പുതിയ കോവിഡ് വൈറസിനെ ചൈന എലികളില്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ജനിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായ എലികള്‍ എട്ടുദിവസത്തിനകം മരണത്തിന് കീഴടങ്ങി. എലികളുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017ല്‍ മലേഷ്യന്‍ ഈനാംപേച്ചികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജിഎക്‌സ് /2017വൈറസിന്റെ പരിവര്‍ത്തനം ചെയ്ത പതിപ്പായിരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചത്. ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കോവിഡ് വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കാന്‍ കാരണക്കാര്‍ ചൈനയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷണം.
വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറിന് പുറമേ അവയുടെ ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കള്‍ ബാധിച്ചിരുന്നു. തലച്ചോറിലെ അണുബാധയാണ് എലികളുടെ ജീവനെടുത്തത്. ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്റെ തലേദിവസം കണ്ണുകള്‍ പൂര്‍ണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കള്‍ ബാധിച്ചാല്‍ മനുഷ്യരിലും സമാന അവസ്ഥകള്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.
വുഹാനിലെ ലാബില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ പരീക്ഷണം നടത്തുന്നതിനിടെ പുറത്തേക്ക് വ്യാപിച്ചതാണ് കോവിഡ് വൈറസെന്നാണ് ലോകമെമ്പാടും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ചൈന ഇത് ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഏഴ് ദശലക്ഷം ആളുകളെയാണ് കോവിഡ് കൊന്നൊടുക്കിയത്.


 

Latest News