Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഡിലെ 'കല്യണ തല്ലുമാല'; കര്‍ശന നടപടിയുമായി കാസര്‍കോട് പോലീസ്

കാസര്‍കോട്- വിവാഹ ശേഷം വരനെ ആഭാസകരമായി വാഹനങ്ങളിലും മറ്റും ആനയിച്ച് റോഡിലിറക്കി ഗതാഗത സ്തംഭനമുണ്ടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കാസര്‍കോട് പോലീസും.
ആനയിക്കലും റോഡിലെ സംഘര്‍ഷവും അടക്കമുള്ള പ്രവണതകള്‍ കാസര്‍കോട്ട് വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കടുത്ത നടപടിക്കൊരുങ്ങുന്നത്. ഉദുമയിലും കോട്ടിക്കുളത്തും കഴിഞ്ഞ ദിവസം നടന്ന ആനയിക്കല്‍ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിവാഹ ഘോഷയാത്രയില്‍ കഞ്ചാവ് ലഹരിയില്‍ കയറി കൂടിയ യുവാക്കള്‍ ആണ് കുഴപ്പക്കാരായത്. മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിച്ചു നടത്തിയ ഘോഷയാത്ര ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ജമാ അത്ത് ഭാരവാഹികളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. വിവാഹ ശേഷം വരനെ വധുവിന്റെ വീട്ടിലേക്ക് ആഭാസകരമായി ആനയിക്കുന്നത് മൂലമുള്ള പരാതികള്‍ മുമ്പ് ഉണ്ടായിരുന്നു. കര്‍ശന നടപടി സ്വീകരിച്ചതോടെ ഇതിന് നിയന്ത്രണം വന്നിരുന്നു. കോവിഡ് കാലം വന്നതോടെ ലളിതമായി നടത്തിയിരുന്ന കല്യാണങ്ങള്‍ ഇപ്പോള്‍ ആര്‍ഭാടമായി നടത്താന്‍ തുടങ്ങിയതോടെ ആണ് റോഡ് തടസം ഉണ്ടാക്കി യാത്രക്കാരെ തടഞ്ഞുവെച്ചുള്ള രീതിയിലേക്ക് വഴി മാറിയത്. വീണ്ടും ഇത്തരത്തിലുള്ള പേക്കൂത്തുകള്‍ വിവാഹ ചടങ്ങുകളുടെ പേരില്‍ നടക്കുന്നുവെന്ന പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ വധുവിന്റെ വീട്ടില്‍ കൊണ്ടുപോയ ശേഷം വരനെ പുലരുവോളം വട്ടംകറക്കുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍ ചക്കരക്കല്ലില്‍ വരനെ ഒട്ടകപ്പുറത്തിരുത്തി റോഡിലൂടെ ആനയിച്ചതു കാരണം മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. ഇങ്ങനെയുള്ള ആഭാസങ്ങള്‍ ഉണ്ടാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും മൗനം പാലിക്കുന്നത് കൊണ്ടായിരുന്നു സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇനി കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ്  പൊലീസ് പറയുന്നത്. ജമാ അത്ത് കമ്മിറ്റികള്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ല. വരനെ കോമാളി വേഷം കെട്ടിച്ച് കുതിരപ്പുറത്തും വാഹനങ്ങളിലും കയറ്റി ആനയിക്കുന്നത് തുടരുകയാണ്. ഇനി തുടര്‍ന്നാല്‍ വരനും സുഹൃത്തുക്കളുമടക്കം ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News