പതിനാലുകാരി ഗര്‍ഭിണിയായി; കുടക് സ്വദേശി അറസ്റ്റില്‍

മാനനന്തവാടി-14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. കുട്ട മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെയാണ്(21)മാനന്തവാടി എസ്.എച്ച്.ഒ എം.എം.അബ്ദുല്‍കരീമും സംഘവും അറസ്റ്റു ചെയ്തത്. 2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിനു സഹായിയായി എത്തിയ പെണ്‍കുട്ടിയെയാണ് മണിവണ്ണന്‍ പ്രലോഭിപ്പിച്ച് വലയിലാക്കി ചൂഷണം ചെയ്തത്. പോക്‌സോ നിയമത്തിലേടതക്കം വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസ്.

Latest News