ഹൂത്തികള്‍ക്ക് നേരെ നാലാം ദിവസവും ആക്രമണം, 14 മിസൈലുകള്‍ തകര്‍ത്തെന്ന് യു.എസ്

വാഷിംഗ്ടണ്‍- ഒരാഴ്ചക്കിടെ നാലാം ദിവസം യെമനില്‍ ഹൂത്തികള്‍ക്ക് നേരെ യു.എസ് മിസൈലാക്രമണം. 14 ഹൂതി മിസൈലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം പറയുന്നു.

മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്കും യു.എസ് നേവി കപ്പലുകള്‍ക്കും ഹൂത്തി മിസൈലുകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു.
യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും നവംബര്‍ മുതല്‍ മേഖലയിലെ കപ്പലുകള്‍ ആക്രമിക്കുകയും ചെയ്യുന്ന ഹൂത്തി സംഘം, യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായിട്ടും കപ്പല്‍ റൂട്ടുകളിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞു.

ഫലസ്തീന്‍ ജനതയെ പിന്തുണച്ച് അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോകുന്ന ഇസ്രായില്‍ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് ഞങ്ങള്‍ ഉപേക്ഷിക്കില്ല-ഗ്രൂപ്പിന്റെ വക്താവ് മുഹമ്മദ് അബ്ദുല്‍സലാം പറഞ്ഞു.

 

Latest News