Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് 97 വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍ - പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടി പ്രതിയുടെ വീട്ടില്‍ ട്യൂഷനു പോയിരുന്നു. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.  പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

 

Latest News