ട്രെയിനിലെ ഫാനില്‍ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ബെംഗളൂരു- മൈസൂരു കാരയ്ക്കല്‍ എക്‌സ്പ്രസ് ട്രെയിനിലെ ഫാനില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ വസ്ത്രത്തിന്റ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത ടിക്കറ്റ് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. 

മൃതദേഹം കണ്ട ഒരു യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ നിന്നും ഈ കംപാര്‍ട്ട്‌മെന്റ് വേര്‍പെടുത്തി. മരണത്തെ തുടര്‍ന്ന് മൂന്നു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Latest News