ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ 21 മുതല്‍

ജിദ്ദ- ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 21ന് ആരംഭിക്കും.
സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ (www.iisjed.org) പ്രവേശിച്ച് അപേക്ഷ നല്‍കുകയാണ് വേണ്ടത്. അപ്പോള്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. നിബന്ധനകള്‍ക്കനുസൃതമായി പിന്നീട് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന അറിയിപ്പ് നല്‍കും.
2024-25 അക്കാദമിക് വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുക. നേരത്തെ ഏതെങ്കിലും തരത്തില്‍ അപേക്ഷിച്ചിട്ടുള്ളവരും ഓണ്‍ലൈന്‍ വഴി വീണ്ടും അപേക്ഷിക്കണം. എല്‍.കെ.ജിയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 3-5 വയസ്സാണ്. യു.കെ.ജിക്ക് 4-6. 2024 മാര്‍ച്ച് 31 അനുസരിച്ചാണ് പ്രായം കണക്കാക്കുക. പ്രായപരിധി ഇളവു നല്‍കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്.
ഒന്നിലധികം തവണ അപേക്ഷിക്കരുത്. മക്കയില്‍നിന്നുള്ള എല്‍.കെ.ജി മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

 

Latest News