VIDEO - ഖത്തര്‍ ലോകകപ്പിലെ അത്ഭുത ബാലന്‍ ഗാനിം ഫിഫ അംബാസഡര്‍

സൂറിച്ച്- ഖത്തര്‍ ലോകകപ്പ് 2022ല്‍ ഉദ്ഘാടന പരിപാടിയില്‍ ലോകത്തിന്റെ മനംകവര്‍ന്ന വിഭിന്ന ശേഷിക്കാരന്‍ ഖത്തരി യുവാവ് ഇനി ഫിഫയുടെ അംബാസഡര്‍. അമേരിക്കന്‍ താരം മോര്‍ഗന്‍ ഫ്രീമാനോടൊപ്പം പ്രത്യക്ഷപ്പെട്ടാണ് ഗാനിം ലോകത്തിന്റെ അത്ഭുതമായത്. 

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗാനിമിനെ ഫിഫ ഔദ്യോഗിക അംബാസഡറായി നിയമിച്ച കാര്യം വ്യക്തമാക്കിയത്.

Latest News