Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരാണ് ടീച്ചറമ്മ ? മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ രൂക്ഷ പരിഹാസവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍

പത്തനംതിട്ട - മുന്‍ ആരോഗ്യമന്ത്രി സി പി എം നേതാവ് കെ കെ ശൈലജക്കെതിരെ രൂക്ഷ പരിഹാസവുമായി മുതിര്‍ന്ന് നേതാവ് ജി സുധാകരന്‍. ആരാണ് ടീച്ചറമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും കെ.കെ ശൈലജയെ ഉദ്ദേശിച്ചു കൊണ്ട് . ജി സുധാകരന്‍ പറഞ്ഞു. മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു  ജി സുധാകരന്‍. പുതുശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ പരമാര്‍ശം. കഴിവുള്ള ഒരുപാട് പേര്‍ കേരളത്തില്‍ മന്ത്രിമാര്‍ ആയിട്ടില്ല. പലരും പല തരത്തില്‍ മന്ത്രിമാര്‍ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.

 

Latest News