ക്ഷേത്രത്തിനല്ല പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനാണ് എതിരെന്ന് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ- മതത്തിനോ വിശ്വാസത്തിനോ ഡി. എം. കെ എതിരല്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിശ്വാസത്തെയും രാഷ്ട്രീയത്തെയും ഒന്നാക്കരുതെന്ന മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചാണ് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചത്. 

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അവിടെയുണ്ടായിരുന്ന മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നത് അംഗീകരിക്കാനാവില്ലെന്നും ഉദയനിധി വ്യക്തമാക്കി.

Latest News