Sorry, you need to enable JavaScript to visit this website.

കട തുറക്കാൻ പോകുന്നതിനിടെ മിനി ലേറിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു

കോട്ടയം - നിയന്ത്രണം വിട്ട മിനി ലോറിയിടിച്ച് കട തുറക്കാൻ നടന്നുപോവുകയായിരുന്ന പച്ചക്കറി വ്യാപാരി മരിച്ചു. പൊൻകുന്നം ടൗണിൽ പച്ചക്കറി നടത്തുന്ന നരിയനാനി നളത്തിൽ രവീന്ദ്രൻ (52) ആണ് മരിച്ചത്. 
 പാലായിൽ നിന്നും പൊൻകുന്നം ഭാഗത്തേക്ക് പച്ചക്കറിയുമായി എത്തിയ ലോറിയാണ് ഇടിച്ചത്. പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിന് സമീപത്ത് വച്ച് ഇന്ന് രാവിലെയാണ് സംഭവം.
 ബൈക്കിൽ സഞ്ചരിച്ച കൂരാലി കുമാരമംഗലത്ത് കെ.എസ് ബിജുമോൻ, സ്‌കൂട്ടർ യാത്രികൻ മുണ്ടക്കയം കരിനിലം ചെറുവിളാകത്ത് മണികണ്ഠൻ എന്നിവർക്കു പരുക്കേറ്റു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
 

Latest News