കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഗതാഗതം നിലച്ചു; വാതക ചോര്‍ച്ചയില്ല

കണ്ണൂര്‍- പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. അമതി വേഗതത്തില്‍ വന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 27-നു രാത്രി 19 പേരുടെ മരണത്തിനതിടയാക്കിയ കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ദുരന്തത്തിനു കാരണമായതും ഗ്യാസ് ടാങ്കര്‍ ലോറി അമിതവേഗതയില്‍ വന്ന് ഡിവൈഡറില്‍ കയറി മറിഞ്ഞതായിരുന്നു.
 

Latest News