Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഫലസ്തീന്‍ ഗ്രൂപ്പുകള്‍

ഗാസ- മധ്യ ഗാസയിലെ ബുറൈജ് ക്യാമ്പില്‍ നിരീക്ഷണ ദൗത്യത്തിലായിരുന്ന ഇസ്രായില്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഫലസ്തീന്‍ ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡ്‌സ് പറഞ്ഞു.
നേരത്തെ, ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് രണ്ട് ഇസ്രയേലി സ്‌കൈലാര്‍ക്ക് ഡ്രോണുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
അതിനിടെ, ഗാസക്കെതിരായ ഇസ്രായിലിന്റെ ആക്രമണത്തിന് മറുപടിയായി ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ പേരില്‍ യെമനിലെ ഹൂത്തികളെ 'ആഗോള ഭീകരവാദി' ആയി യു.എസ് പ്രഖ്യാപിച്ചു.
അതിനിടെ, ഇസ്രായില്‍ ഷെല്ലാക്രമണത്തിന്റെ ഫലമായി ഖാന്‍ യൂനിസിലെ തങ്ങളുടെ സൈനിക ഫീല്‍ഡ് ഹോസ്പിറ്റലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ജോര്‍ദാന്‍ സൈന്യം പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇന്ന് കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   ഡ്രോണ്‍ ആക്രമണങ്ങളും കരയാക്രമണങ്ങളും ഇസ്രായില്‍ ശക്തമാക്കി.
ഇസ്രായില്‍ ബോംബിംഗും ഉപരോധവും പ്രദേശത്തേക്കുള്ള സഹായം തടയുന്നതും തുടരുന്നതിനാല്‍ 'ഗാസയിലെ മനുഷ്യര്‍ പട്ടിണിയിലാണ്' എന്ന് യു.എന്‍ മനുഷ്യാവവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 24,448 പേര്‍ കൊല്ലപ്പെടുകയും 61,504 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest News