മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍- മോറെ ടൗണിലുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തെങ്നൗപാല്‍ ജില്ലയില്‍ കുക്കികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്.

മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥനായ വാങ്ഖേം സോമോര്‍ജിത്, തഖെല്ലമ്പം സൈലേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ താത്ക്കാലിക കമാന്‍ഡോ പോസ്റ്റിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞു തൊട്ടുപിന്നാലെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. 

മോറെയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ സംസ്ഥാന സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് 48 മണിക്കൂറിന് ശേഷമാണ് കുക്കികളെന്ന് സംശയിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന് പിന്നാലെ ഐ ആര്‍ ബി പോസ്റ്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അസം റൈഫിള്‍സ് പ്രദേശം വളഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

Latest News