ടാര്‍മാകില്‍ യാത്രക്കാര്‍ ഭക്ഷണം കഴിച്ചു, ഇന്‍ഡിഗോക്ക് ഒന്നര കോടി പിഴ

മുംബൈ- യാത്രക്കാര്‍ റണ്‍വേയുടെ ടാര്‍മാകിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ പുറത്തുവന്ന സംഭവത്തില്‍  ഡിജിസിഎയും (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ബിസിഎഎസും (ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) ഇന്‍ഡിഗോ എയര്‍ലൈന് 1.50 കോടി രൂപ പിഴ ചുമത്തി.  ബിസിഎഎസ് ഇന്‍ഡിഗോക്ക് 1.20 കോടി രൂപ പിഴ ചുമത്തിയപ്പോള്‍, ഡിജിസിഎ എയര്‍ലൈന്‍സിന് 50 ലക്ഷം രൂപ പിഴ ചുമത്തി.

ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഡിജിസിഎയും ബിസിഎഎസും 90 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്താവളത്തിന് ബിസിഎഎസ് 60 ലക്ഷം രൂപയും ഡിജിസിഎ 30 ലക്ഷം രൂപയും പിഴ ചുമത്തി. വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ബിസിഎഎസ് ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്‍ഡിഗോ ഗോവ-ദല്‍ഹി വിമാനം 12 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് തൊട്ടടുത്ത് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയതാണ് പ്രശ്‌നമായത്.

 

 

Latest News