ദാരിദ്ര്യത്തിനും ദാരിദ്ര്യം; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള സംസ്ഥാനമാണ് കേരളമെന്ന് നീതി ആയോഗ്. നേരത്തെയും കേരളത്തില്‍ തന്നെയായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്. 

നിലവില്‍ കേരളത്തിലെ ദരിദ്രരുടെ എണ്ണം ജനസംഖ്യയുടെ 0.48 ശതമാനമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 0.71 ശതമാനം ദരിദ്രരുണ്ടായിരുന്നത് പിന്നീട് 0.55 ശതമാനമായി കുറഞ്ഞിരുന്നു.  2022-23ല്‍ വീണ്ടും കുറഞ്ഞ് 0.48 ശതമാനത്തിലാണെത്തിയത്. 

രണ്ടാം പിണറായി സര്‍ക്കാരെടുത്ത ഒന്നാമത്തെ തീരുമാനം അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു. 2025 നവംബര്‍ ഒന്നിനാണ് പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ നിശ്ചയിച്ചിരുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ കണ്ടെത്തിയ 64,006 ദരിദ്ര കുടുംബങ്ങളില്‍ 30,658 പേരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞതായി നവംബര്‍ ഒന്നിന് കേരളീയം ഉദ്ഘാടന വേദിയില്‍ അറിയിച്ചിരുന്നു.  

Latest News