കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി

മക്ക- കണ്ണൂർ  താണ കസാനക്കോട്ട സിദ്രയിൽ വലിയകൊട്ടാരത്തിൽ ഹാഷിം( 59 )  മക്കയിൽ നിര്യാതനായി. ചാലാട് ഹലീമ മൻസിലിൽ പരേതരായ വലിയ കൊട്ടാരത്തിൽ ഹലീമയുടെയും പി.പി.ഈസയുടെയും മകനാണ്. ചാലാട് ശാഖ എം.എസ്.എഫ് പ്രസിഡന്റ്, കണ്ണൂർ മണ്ഡലം എം.എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ മഠത്തിൽ ഷാഹിന (താണ). മക്കൾ അർഷാദ് (അബുദാബി) മാസിൻ (സൗദി) സുഹ. മരുമകൾ ഫഷ്മ. സഹോദരങ്ങൾ വി.കെ.നഫീസ, വി.കെ.മഹമൂദ്, വി.കെ.ജബ്ബാർ, വി.കെ.ഖദീജ, പരേതരായ വി.കെ.ഉമ്മർ, വികെ.മൊയ്തീൻ.

 

Latest News