Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി വന്നതുകൊണ്ട് തൃശൂരില്‍ ബി ജെ പി വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍


കോഴിക്കോട് - പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്നതുകൊണ്ട് തൃശൂരില്‍ ബി ജെ പി വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണം. ഈ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ല.  ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്.  അതുകൊണ്ടൊന്നും ബി ജെ പി വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രി വന്നത് കൊണ്ട് മാത്രം തൃശൂരില്‍ ബി ജെ പി വിജയിക്കില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

 

Latest News