ദോഹ - ഇസ്രായിലിന്റെ കൂട്ടക്കുരുതിയില്‍ ചോരക്കളമായി മാറിയ ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനായി ധാരണയായി. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടാന്‍ തൂരുമാനമായി. ദോഹയില്‍ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികള്‍, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ. ബന്ദികളാക്കി വെച്ചിട്ടുള്ളവര്‍ക്കും ആവശ്യമായ മരുന്നുകളും എത്തിക്കും. ഇസ്രായിലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇത് വരെ 25,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 60,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാസ നിവാസുകളില്‍ 85 ശതമാനത്തിലധികം പേര്‍ക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നു.