ഭാഗ്യ സുരേഷിന്റെ കല്ല്യാണത്തിനെത്തുന്നത് മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഉള്‍പ്പെടുന്ന താരനിര

ഗുരുവായൂര്‍- പ്രധാനമന്ത്രി മാത്രമല്ല മലയാളത്തിന്റെ തലയെടുപ്പുള്ള താരങ്ങളും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് ഗുരുവായൂരിലെത്തും. 

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങി വന്‍ താരനിര വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഗുരുവായൂരിലെ വിവാഹച്ചടങ്ങള്‍ക്കു ശേഷം 19-ാം തിയ്യതി ചലച്ചിത്ര താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്നൊരുക്കുന്നുണ്ട്. തുടര്‍ന്ന് 20ന് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തിരുവനന്തപുരത്തും വിവാഹത്തിന്റെ ഭാഗമായ വിരുന്നൊരുക്കും.  

മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകന്‍ ശ്രേയസ്സാണ് സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയെ വിവാഹം കഴിക്കുന്നത്. 

ഭാഗ്യയുടേയും ശ്രേയസിന്റേയും വിവാഹവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരിട്ടൈത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ചലച്ചിത്ര താരങ്ങളായ ഗോകുല്‍ സുരേഷ്, മാധവ് സുരേഷ് എന്നിവരും ഭാവ്‌നി സുരേഷുമാണ് ഭാഗ്യയുടെ സഹോദരങ്ങള്‍.
 

Latest News