തൃശൂര്‍ പൂരം പോലെയൊരു കല്യാണം...സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നാളെ

തൃശൂര്‍ - സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം നാളെ. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ വരെ പങ്കെടുക്കുന്ന വിവാഹത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് ഗുരുവായൂര്‍ പരിസരത്ത് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍, ജയറാം എന്നിവരും കുടുംബസമേതം വിവാഹത്തില്‍ പങ്കെടുക്കാന്‍  ഗുരുവായൂരില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി  ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച നടി സുകന്യ, വിന്ദുജ മേനോന്‍ എന്നിവരും ഗുരുവായൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തും.

 

Latest News