Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീനികളുടെ മരണസംഖ്യ 24,285 ആയി ഉയര്‍ന്നു

ഗാസ- ഇസ്രായില്‍ ഉപരോധിച്ച ഗാസയില്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 75 ശതമാനത്തിലധികം കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം. മൊത്തം മരണസംഖ്യ 24,285 ആയി ഉയര്‍ന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 158 പേര്‍ കൊല്ലപ്പെട്ടു. റഫയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിന്റെ വീട് തകര്‍ന്നു. കുട്ടികളടക്കം 12 പേരടങ്ങുന്ന കുടുംബം മുഴുവന്‍ കൊല്ലപ്പെട്ടു, നൂറുകണക്കിന് ഫലസ്തീനികള്‍ ഒറ്റരാത്രികൊണ്ട് ബോംബാക്രമണത്തില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധത്തില്‍ 10,600 കുട്ടികളും 7,200 സ്ത്രീകളും 1,049 വൃദ്ധരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
61,154 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി മന്ത്രാലയം അറിയിച്ചു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഇറാഖിലും സിറിയയിലും തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തിയ ഇറാന്‍ ആക്രമണങ്ങള്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തു.

 

Latest News