കപ്പല്‍വേധ മിസൈലുകള്‍ തകര്‍ക്കണം, ഹൂത്തി കേന്ദ്രങ്ങളില്‍ വീണ്ടും യു.എസ് ആക്രമണം

ഗാസ- യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ പുതിയ ആക്രമണം. യുദ്ധക്കപ്പലിന് നേരെ പ്രയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പുതിയ ആക്രമണം നടത്തിയതായി രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ചൊവ്വാഴ്ച നാല് കപ്പല്‍വേധ മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ഹൂത്തികള്‍ മിസൈല്‍ പ്രയോഗിച്ചിരുന്നു. ഇത് കപ്പലില്‍ പതിക്കാതെ ആകാശത്ത് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞു. പിന്നാലെ യു.എസ് ഉടമസ്ഥതയിലുള്ള വാണിജ്യകപ്പലിന് നേരെ ഹുദൈദയില്‍നിന്ന് ആക്രമണമുണ്ടായതും അമേരിക്കയെ ഞെട്ടിച്ചു.

 

Latest News