വിമാനത്താവളങ്ങളില്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കുമെന്ന് വ്യോമയാന മന്ത്രി

ന്യൂദല്‍ഹി-  യാത്രക്കാരുടെ പ്രതിസന്ധി മറികടക്കുന്നതിനായി വിമാനത്താവളങ്ങളില്‍ വാര്‍ റൂമുകള്‍  സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുംബൈ, ദല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ്  യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കുക. ഈ വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും സി.ഐ.എസ്.എഫിന്റെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ദല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിനായി 29 എല്‍ റണ്‍വേ CAT III പ്രവര്‍ത്തനക്ഷമമാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു.

 

Latest News