പോലീസിൽ അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പോലീസ് ആസ്ഥാനത്ത് ഐ.ജി

തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഹർഷിത അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്ത് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാം സുന്ദറിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. ദക്ഷിണ മേഖല ഐ.ജി ജി. സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല നൽകി. എ.അക്ബറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും ടി. നാരായണനെ വയനാട് ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. അഞ്ചു അഡീഷണൽ എസ്.പിമാർക്കും 114 ഡിവൈ.എസ്.പിമാർക്കും സ്ഥലംമാറ്റമുണ്ട്.
 

Latest News