Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് വരുന്നു, പോലീസില്‍ കൂട്ടസ്ഥലം മാറ്റം, നൂറിലധികം ഡിവൈ.എസ്.പിമാരെ മാറ്റി

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പോലീസില്‍ കൂട്ട സ്ഥലംമാറ്റം. ഡിവൈ.എസ്.പി റാങ്കില്‍ 114 പേരെയാണ് ഒറ്റയടിക്ക് മാറ്റിനിയമിച്ചത്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ഇന്റലിജന്‍സ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും മാറ്റമുണ്ട്. ഒന്‍പത് സി.ഐമാര്‍ക്ക് പ്രമോഷന്‍ നല്‍കി പുതിയ നിയമനം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ ഭരണവിഭാഗം ചുമതലയുള്ള അഡീഷണല്‍ എസ്.പിമാരെയും മാറ്റിനിയമിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായാണ് മാറ്റിനിയമിച്ചത്. എസ്.ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മീഷണര്‍. വയനാട് എസ്പിക്കും മാറ്റമുണ്ട്, ടി.നാരായണനാണ് പുതിയ എസ്പി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തിലും അഴിച്ചുപണി. സംസ്ഥാനത്താകെ 100 ലധികം ഡിവൈഎസ്പി മാരെ മാറ്റി നിയമിച്ചതിന്റെ ഭാഗമായാണ് വടക്കന്‍ ജില്ലയിലും മാറ്റം ഉണ്ടായത്. ഡിവൈഎസ്പി പി കെ സുധാകരന്‍ വിരമിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന കാസര്‍കോട് സബ് ഡിവിഷന്‍ ഡിവൈ. എസ്. പിയായി കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്. പി  ബാബു പെരിങ്ങേത്തിനെ നിയമിച്ചു. ബേക്കല്‍ ഡിവൈഎസ്. പി ആയി കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്. പി ജയന്‍ ഡൊമിനിക്കിനെ നിയമിച്ചു. ബേക്കലില്‍ നിന്ന്  സി കെ സുനില്‍കുമാറിനെ  കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ മാറ്റി  നിയമിച്ചു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പി വി വി മനോജിനെ കണ്ണൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിലേക്കും പേരാവൂര്‍ ഡിവൈ. എസ്. പി എ. വി ജോണിനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലും മാറ്റി നിയമിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി എം. പി വിനോദ് ആണ് പുതിയ കാഞ്ഞങ്ങാട് ഡിവൈ.എസ്. പി. കാഞ്ഞങ്ങാട് നിന്ന് പി ബാലകൃഷ്ണന്‍ നായരെ തളിപ്പറമ്പിലേക്ക് മാറ്റി നിയമിച്ചു. വയനാട് എസ് എസ് ബി ഡി ഡിവൈഎസ്പി ആയിരുന്ന കെ വി വേണുഗോപാലന്‍ ആണ് പുതിയ കണ്ണൂര്‍ ഡിവൈ.എസ്. പി. കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്. പി വി. കെ വിശ്വംഭരന്‍ നായരെ വയനാട് നെര്‍ക്കോട്ട ഡിവൈ.എസ്. പി ആയി സ്ഥലംമാറ്റി. കാസര്‍കോട്  എസ്. എസ്. ബി ഇന്‍സ്‌പെക്ടര്‍  വി. ഉണ്ണികൃഷ്ണന് പ്രമോഷന്‍ നല്‍കി കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി ആയി നിയമിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ  സ്ഥലംമാറ്റ ലിസ്റ്റും ഉടനെ ഉണ്ടാകുമെന്ന് അറിയുന്നു.

 

Latest News