Sorry, you need to enable JavaScript to visit this website.

ചിത്രക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, വിമർശിച്ചത് അവരുടെ നിലപാടിനെ-സൂരജ് കൃഷ്ണ

തിരുവനന്തപുരം- ബാബരി മസ്ജിദ് തകർത്തു കളഞ്ഞ ശേഷം സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അവിടെ നിർമ്മിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം ഭജന ചൊല്ലി കഴിയണമെന്ന് നിർദ്ദേശിച്ച ഗായിക കെ.എസ് ചിത്രയുടെ നിലപാടിനെ വിമർശിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സംഗീതജ്ഞൻ സൂരജ് കൃഷ്ണ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഭരണഘടന തനിക്ക് നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തിയതെന്നും സൂരജ് കൃഷ്ണ വ്യക്തമാക്കി. 
തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബറാക്രമണം നടക്കുകയാണെന്നും നിരവധി ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും സൂരജ് കൃഷ്ണ പറഞ്ഞു. ഞാൻ പി.എഫ്.ഐ ചാരനാണ് എന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ജനം ടീവിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി ക്യാൻസൽ ചെയ്തെന്നും പ്രചരിപ്പിക്കുന്നു. ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, ഇനി പങ്കെടുക്കുകയും ഇല്ല. അങ്ങനെ ഒരുപാട് വ്യാജ വാർത്തകൾ എനിക്കെതിരെ പ്രചരിക്കുന്നുണ്ട്. എന്റെ വീട്ടുകാരെ അടക്കം നെറി കെട്ട ഭാഷയിൽ തെറി വിളിക്കുന്നുണ്ട് എനിക്കതൊന്നും പറയാൻ പോലും ബുദ്ധിമുട്ടുണ്ട്. ഞാൻ വിമർശിച്ചത് ചിത്രയുടെ സംഗീതത്തെ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സൂരജ് കൃഷ്ണ പറഞ്ഞു. 

Latest News