തൃശൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച പ്രാദേശികമായി ഭാഗിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ബുധനാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല. കേന്ദ്ര- സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.