ജപ്പാനില്‍ വീണ്ടും വിമാനങ്ങള്‍ കൂട്ടിയിടിച്ചു, ഒരാഴ്ചക്കിടെ രണ്ടാം തവണ

ടോക്കിയോ- ജപ്പാനിലെ ഹോക്കൈഡോയിലെ ന്യൂ ചിറ്റോസ് എയര്‍പോര്‍ട്ടില്‍ രണ്ട് യാത്രാവിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ടോക്കിയോ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സമാന സംഭവം. അന്ന് അഞ്ചുപേര്‍ മരിച്ചിരുന്നു. പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് കൊറിയന്‍ എയറിന്റെ വിമാനം, പാര്‍ക്ക് ചെയ്തിരുന്ന കാത്തേ പസഫിക് എയര്‍വേയ്‌സിന്റെ വിമാനവുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ടേക്കോഫിന് ശ്രമിക്കുകയായിരുന്ന കൊറിയന്‍ എയര്‍ വിമാനം കാഥേ പസഫിക് വിമാനത്തെ ടാര്‍മാക്കിലാണ് ഇടിച്ചത്. കൂട്ടിയിടിയില്‍ കാഥേ പസഫിക് വിമാനത്തിന്റെ ചിറകില്‍ വലിയ ദ്വാരമുണ്ടായി. കാഥേ പസഫിക് വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. കൊറിയന്‍ എയര്‍ വിമാനത്തില്‍ 289 യാത്രക്കാരുണ്ടായിരുന്നു.

 

 

 

 

Latest News