ഗാസ- രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന വീഡിയോ ഹമാസ് സംപ്രേഷണം ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ബന്ദികളുടെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും ഇസ്രായില്‍ സൈന്യം പ്രതികരിച്ചു.
ബന്ദികളായ ഇറ്റായി സ്വിര്‍സ്‌കി, യോസി ഷരാബി എന്നിവര്‍ കൊല്ലപ്പെട്ടതായി മറ്റൊരു ബന്ദിയായ 26 കാരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നോവ അര്‍ഗമണി വായിക്കുന്നതാണ് വീഡിയോ.
ഇരുവരുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇസ്രായില്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും അര്‍ഗഗമണി വീഡിയോയില്‍ പറയുന്നു. കൊല്ലപ്പെട്ട ഒരാള്‍
ഇറ്റായി സ്വിര്‍സ്‌കിയാണെന്ന് തിരിച്ചറിഞ്ഞതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ടാമനെക്കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ നല്‍കിയില്ല.
ഇറ്റായിയെ സൈന്യമല്ല വെടിവെച്ചതെന്നും ഇത് ഹമാസിന്റെ നുണയാണെന്നും ബന്ദികളെപാര്‍പ്പിച്ച കെട്ടിടം ലക്ഷ്യമായിരുന്നില്ലെന്നും ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബന്ദികളുണ്ടാകാമെന്ന് അറിയുന്ന സ്ഥലം ആക്രമിക്കില്ലെന്നും സമീപത്തുള്ള മറ്റു പ്രദേശങ്ങളാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കൊപ്പം മറ്റ് വിവരങ്ങളും സൈന്യം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മൈക്കില്‍ അലറിവിളിക്കുന്നതല്ല ആത്മീയത; തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഉച്ചഭാഷിണി അനുവദിക്കില്ല
പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് കൊല്ലം തുളസിയിൽനിന്ന് ലക്ഷങ്ങൾ തട്ടി, അച്ഛനും മകനും അറസ്റ്റിൽ