മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെയും എടുത്ത് ഉമ്മ കിണറ്റില്‍ ചാടി, കുഞ്ഞ് മരിച്ചു

മലപ്പുറം - ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെയും എടുത്ത് യുവതി കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. ഉമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിനാണ് മരിച്ചത്. കുട്ടിയുടെ ഉമ്മ ഹസീനയെ നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ആത്മഹത്യാ ശ്രമാണെണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഹസീനയെയും മകള്‍ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും  ഇശ മെഹ്റിന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. ഹസീനയുടെ ഭര്‍ത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

 


്. 

Latest News