മാതാവിന് സ്വര്‍ണ്ണകിരീടം ചാര്‍ത്തുന്നവര്‍ മോഡിയോട് മണിപ്പൂരിലേക്ക് വരാന്‍ പറയണം - കെ സി വേണുഗോപാല്‍

ന്യൂദല്‍ഹി - നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാതാവിന് സ്വര്‍ണ്ണകിരീടം ചാര്‍ത്തുന്നവര്‍ മോഡിയോട് മണിപ്പൂരിലേക്ക് വരാന്‍ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനുള്ള ആര്‍ജ്ജവവും ധൈര്യവും സുരേഷ് ഗോപി കാണിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.  കഴിഞ്ഞ ദിവസം സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി ദേവാലയത്തിന് സ്വര്‍ണ കിരീടം സമ്മാനിച്ചത്. 
ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ബസിനെതിരായ മന്ത്രി എം ബി രാജേഷിന്റെ വിമര്‍ശനങ്ങള്‍ക്കും കെ സി വേണുഗോപാല്‍  മറുപടി നല്‍കി. പൊതുപണം കൊണ്ടല്ല രാഹുലിന്റെ ബസ് നിര്‍മിച്ചത്. ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനാണ് ബസിനു മുകളില്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയതെന്നും, എം.ബി രാജേഷ് രാഹുല്‍ ഗാന്ധിയുടെ ബസ് വന്ന് കാണണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

 

Latest News