സഹായം ബീഫ് കഴിക്കാത്തവര്‍ക്ക് മാത്രം; ഹാക്ക് ചെയ്ത ഹിന്ദുമഹാസഭാ സൈറ്റ് തിരിച്ചുപിടിച്ചു

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കേരള സൈബര്‍ വാരിയേഴ്‌സിന്റെ പേരില്‍ ഹാക്ക് ചെയ്ത സൈറ്റ് മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നരത്തോടെയാണ് പുനസ്ഥാപിച്ചത്.
വെബ്‌സൈറ്റിലെ ആദ്യ പേജില്‍ കേരള സ്‌പൈസി നാടന്‍ ബീഫ് കറിയുടെ പാചകക്കുറിപ്പാണ് ചേര്‍ത്തിരുന്നത്. കേരള പ്രളത്തില്‍ ബിഫ് കഴിക്കാത്തവരെ സഹായിച്ചാല്‍ മതിയെന്ന് അഖില ഭാരത ഹിന്ദു മഹാസഭ മേധാവി സ്വാമി ചക്രപാണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഞങ്ങള്‍ മാനിക്കുന്നത് ജനങ്ങളുടെ സ്വഭാവത്തെയാണ് അവരുടെ ഭക്ഷണരീതയെയല്ല എന്നും ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/08/24/cyberhack.jpeg
കുറച്ചാളുകളള്‍ പശുക്കളെ കൊന്ന് മാസം പ്രദര്‍ശിപ്പിച്ചതിനാലാണ് പ്രളയത്തില്‍ ധാരാളം നിരപരാധികള്‍ കൊല്ലപ്പെട്ടതെന്ന് സ്വയം പ്രഖ്യാപിത ദിവന്യായ ചക്രപാണി പ്രസ്താവിച്ചിരുന്നു.
ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തം. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റു നിരവധി ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടായിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതി.
പശുവിന്റെ മാംസം കഴിച്ച് ഹിന്ദുമതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞിരുന്നു.

 

Latest News