Sorry, you need to enable JavaScript to visit this website.

മിനായില്‍നിന്ന് ശേഖരിച്ചെന്ന് കരുതുന്ന ആട്ടിറച്ചി നശിപ്പിച്ചു

മക്ക - ഉറവിടമറിയാത്ത ഇറച്ചി ശേഖരം അല്‍ശൗഖിയ ബലദിയ പരിധിയിലെ ഇറച്ചികടയില്‍ നിന്ന് നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കശാപ്പ് ചെയ്ത 300 ആടുകളുടെ ഇറച്ചിയാണ് പിടിച്ചെടുത്തത്.

മിനായിലെ കശാപ്പുശാലകളില്‍നിന്ന് ശേഖരിച്ചതാണ് ഇറച്ചിയെന്നാണ് കരുതുന്നത്. ശുചീകരണ നിലവാരം മോശമായ സ്ഥാപനത്തിലെ തൊഴിലാളികള്‍ ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും വ്യക്തമായി. സ്ഥാപനത്തിന് നഗരസഭ പിഴ ചുമത്തിയിട്ടുമുണ്ട്.
 
ശൗഖിയ നഗരസഭാ പരിധിയിലെ മറ്റൊരു റെസ്റ്റോറന്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്ന് വ്യക്തമായി. ജീവനക്കാര്‍ യൂനിഫോം ധരിച്ചിട്ടുമുണ്ടായിരുന്നില്ല. റെസ്റ്റോറന്റില്‍ ശുചീകരണ നിലവാരം മോശമായിരുന്നു. മോശം രീതിയില്‍ സൂക്ഷിച്ച പച്ചക്കറികളും മസാലകളും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.  

 

Latest News