Sorry, you need to enable JavaScript to visit this website.

തടവിലായ ഇറാന്‍ മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചതിന് പിന്നാലെ ഹിജാബ് ധരിക്കാത്തതിന് കേസ്

ടെഹ്‌റാന്‍- തടവിലാക്കപ്പെട്ട രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ താല്‍ക്കാലികമായി ജയില്‍ മോചിതരാക്കിയ ശേഷം ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെട്ടതിന് ഇറാന്‍ ജുഡീഷ്യറി ഇവര്‍ക്കെതിരെ പുതിയ കേസെടുത്തു.
നിലൂഫര്‍ ഹമീദിയും ഇലാഹേ മുഹമ്മദിയും ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം തിങ്കളാഴ്ചയാണ് ഇവര്‍ക്കെതിരെ പുതിയ കേസ് ഫയല്‍ ചെയ്തത്.
2022 ല്‍ കുര്‍ദിഷ്-ഇറാന്‍ സ്വദേശിയായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ഇരുവര്‍ക്കും യഥാക്രമം 13, 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ജയിലിന് പുറത്ത് രണ്ട് മാധ്യമപ്രവര്‍ത്തകരും കൈകോര്‍ത്ത് പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
'ഹിജാബ് ധരിക്കാത്ത പ്രതികളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നതിന് ശേഷം, അവര്‍ക്കെതിരെ ഒരു പുതിയ കേസ് ഫയല്‍ ചെയ്തതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. രണ്ട് മാധ്യമപ്രവര്‍ത്തകരും കുടുംബത്തോടൊപ്പം അവരുടെ മോചനം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ മോചന വ്യവസ്ഥയനുസരിച്ച് അവര്‍ക്ക് വിദേശയാത്രയില്‍ വിലക്കുണ്ട്.
അതിനിടെ, ഇസ്രായിലിലെ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാല് പേരെ വധിച്ചതായി ഇറാന്‍ അറിയിച്ചു

 

Latest News