ജിസാനുനേരെ വീണ്ടും ഹൂത്തി മിസൈല്‍; സൗദി സേന തകര്‍ത്തു

റിയാദ്- സൗദി അറേബ്യയിലെ ജനവാസ മേഖല ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി.
ജിസാന്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതിനുള്ള ശ്രമം സൗദി സൈന്യം തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
വ്യാഴാഴ്ച രാത്രി 9.15 ന് ആണ് മിസൈല്‍ സൗദി സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച്  ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. യെമനിലെ അംറാന്‍ ഗവര്‍ണറേറ്റാണ്  മിസൈല്‍ ആക്രമണത്തിന്റെ ഉറവിടം. തകര്‍ത്ത ബാലിസ്റ്റിക് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.

 

Latest News