സഫിയ ട്രാവൽസ് ജിദ്ദയിൽ ശാഖ തുറന്നു

സഫിയ ട്രാവൽസ് ജിദ്ദ ബ്രാഞ്ച് ഉദ്ഘാടനം നസീം ജിദ്ദ മെഡിക്കൽ സെന്റർ മാനേജർ കെ. ടി മുഹമ്മദ് യൂനുസ് നിർവഹിച്ചപ്പോൾ. മവാസിം ഹെൽത്ത് കെയർ ഡയറക്ടർ അലി സയ്യിദ് മദ്രാൻ, ജിദ്ദ സഫിയ ട്രാവൽസ് മാനേജർ ജഷീർ തുടങ്ങിയവർ സമീപം.

ജിദ്ദ- ട്രാവൽ ബിസിനസ് രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സഫിയ ട്രാവൽസ് ജിദ്ദയിൽ പുതിയ ശാഖ തുറന്ന് പ്രവർത്തനമാരംഭിച്ചു. 
1980 ൽ മുംബൈയിൽ തയ്യിൽ ഖാദറിന്റെ നേതൃത്വത്തിൽ ആരംഭിച്ച് ഇന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലും യു.എ.ഇയിലുമായി മുപ്പതിലധികം ബ്രാഞ്ചുകളുള്ള സഫിയ ട്രാവൽസിന്റെ ജിദ്ദയിലെ ശാഖ മദീനാ റോഡിൽ നസീം ജിദ്ദ മെഡിക്കൽ സെന്റർ മാനേജർ കെ.ടി മുഹമ്മദ് യൂനുസാണ് ഉദ്ഘാടനം ചെയ്തത്. 
സൗദിയിലെ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ആകർഷകമായ വിവിധ ട്രാവൽ 
പാക്കേജുകൾ സഫിയ ട്രാവൽസ് ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മാനേജർ ജഷീർ അറിയിച്ചു. 

Latest News