Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടക്കലില്‍ വീടു കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ 

കോട്ടക്കൽ-അർധ രാത്രി വീട് കുത്തിതുറന്നു സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കടന്നു കളഞ്ഞ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം വാഴക്കാട് ആനന്ദയൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (35) മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒലവറ്റൂർ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽകൊ ളത്തോടു വീട്ടിൽ ഹംസ,കൂട്ടു പ്രതികളായ പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36) തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വള്ളി(48) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടക്കൽ ഇൻസ്പെക്ട‌ർ അശ്വതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷണം പോയ സ്വർണ്ണം കണ്ടെടുത്തു. കഴിഞ്ഞ മാസം 25ന് കർണാടക ജയിലിൽ നിന്ന് ഇറങ്ങിയ ഒന്നാം പ്രതി രമേശ്,  മലപ്പുറത്തുള്ള കൂട്ട് പ്രതിയായ റിഷാദിനെ കൂട്ടിയാണ്‌ കവർച്ച ആസൂത്രണം ചെയ്തത്. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും പൾസർ ബൈക്ക് മോഷ്ടിച്ച് പ്രതികൾ  കോട്ടക്കലിൽ എത്തുകയായിരുന്നു.
അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള പൂട്ടി കിടന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം നടത്തുകയായിരുന്നു.
കോട്ടക്കൽ ഇൻസ്പെക്ടർ അശ്വതിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വഷണ സംഘമാണ് 10 ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടിയത്.

Latest News