Sorry, you need to enable JavaScript to visit this website.

കൊടുംതണുപ്പിൽ വിറങ്ങലിച്ച ഫ്രഞ്ച് വനിതാ സഞ്ചാരിയെ വീട്ടിൽ സ്വീകരിച്ച് സൗദി പൗരൻ

ഫ്രാന്‍സില്‍നിന്നുള്ള വനിതാ സഞ്ചാരി

റിയാദ്- സൗദി അറേബ്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ വടക്കൻ അതിർത്തി നഗരങ്ങളിലൊന്നായ തബർജലിൽ എത്തിച്ചേർന്ന ഫ്രാൻസിൽനിന്നുള്ള വനിതാ സഞ്ചാരിക്ക് ആതിഥ്യമരുളി സൗദി പൗരൻ. കൊടും തണുപ്പിൽ ജോർദാൻ അതിർത്തിക്കു സമീപം തബർജലിൽ എത്തിച്ചേർന്ന ഇവർ മരുഭൂമിയിൽ തന്റെ കാറിൽ കിടുറങ്ങുന്നതു ശ്രദ്ധയിൽ പെട്ട സൗദി പൗരൻ അവരെ തന്റെ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ഭാഷയറിയാതിരുന്നിട്ടും ആംഗ്യത്തിലൂടെ ഇവരെയുമായി വീട്ടിലെത്തിയ സൗദി പൗരൻ സ്വീകരണ മുറിയടങ്ങുന്ന വീടിന്റെ ഒരുഭാഗത്തിന്റെ താക്കോൽ സഞ്ചാരി വനിതയെ ഏൽപിച്ചു. വീട്ടിലെത്തിയ ഫ്രഞ്ച് വനിതയെ സ്വീകരിക്കുന്ന വീഡിയോ സമീപത്തുള്ള ബന്ധുക്കളിലൊരാൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ വൻതോതിൽ ഷെയർ ചെയ്യപ്പെടുകയും നിരവധി പേരുടെ പ്രശംസക്കർഹമാകുകയും ചെയ്തു. മാറിയ സാഹചര്യത്തിൽ 2030 ഓടെ 10 കോടി ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കാനുള്ള വിഷൻ പദ്ധതിയോട് ഒത്തു പോകാൻ രാജ്യം സന്നദ്ധമാണെന്ന് തെളിയിക്കുന്നതാണ് സ്വീകരണമെന്ന് പലരും അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ച് വൻതോതിൽ ടൂറിസ്റ്റുകളെയും കലാകായിക വിനോദ പരിപാടികൾക്കെത്തുന്നവരെയും സ്വീകരിക്കാൻ രാജ്യം കാത്തിരിക്കുകയാണ്. 

 

Latest News