വീട്ടിലിരുന്ന് മദ്യപാനം നടത്തുന്നത് എതിര്‍ത്ത വികലാംഗയായ അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ആലപ്പുഴ - വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മാവേലിക്കര തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനത്തില്‍ പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. . ബിനീഷ് തന്നെയാണ് അമ്മ മരിച്ചു കിടക്കുന്നതായി പ്രദേശവാസികളോട് പറഞ്ഞത്. പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല്‍ മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഴുത്തില്‍ ഷാള്‍ മുറുക്കി അമ്മയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തിലാണ്  കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News