Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോർക്ക മുഖേന യു.കെയിൽ ജോലിക്ക്‌ അവസരം; റിക്രൂട്ട്‌മെന്റ് ഡ്രൈവ് 22ന് കൊച്ചിയിൽ

തിരുവനന്തപുരം - യു.കെയിലെ വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തിൽ സെക്യാട്രിസ്റ്റ് ഡോക്ടർമാർക്ക് അവസരങ്ങൾ. ഇതിനായി നോർക്ക റൂട്ട്‌സ് കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. ജനുവരി 22-നായിരിക്കും അഭിമുഖം. 
  സൈക്യാട്രി സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് അവസരങ്ങളുണ്ടാവുക. സ്‌പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ടുവർഷം അധ്യാപന പരിചയമുളളവർക്ക് മുൻഗണനയുണ്ടാവും. എന്നാൽ Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. കൂടാതെ അഭിമുഖസമയത്ത് OET/IELTS (UKSCORE) നിർബന്ധമില്ലെന്നും നിയമനം ലഭിച്ചാൽ നിശ്ചിതസമയത്തിനുള്ളിൽ പ്രസ്തുത ഭാഷാ യോഗ്യത നേടേണ്ടതാണെന്നും നോർക്ക അറിയിച്ചു. 
  നോർക്ക റൂട്ട്‌സ് വഴിയുളള യു.കെ റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണമായും സൗജന്യമാണ്. താൽപര്യമുള്ളവർ [email protected] എന്ന ഇമെയിലിൽ ബയോഡാറ്റ, OET/IELTS സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ  സഹിതം അപേക്ഷിക്കണം. അപേക്ഷകരിൽനിന്നും യു.കെയിലെ എംപ്ലോയർ ഷോര്ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങൾക്ക് ക്ഷണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽനിന്നും അറിയിക്കും.
 എമിേ്രഗഷൻ ആക്റ്റ് 1983 പ്രകാരം പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസിന്റെ ലൈസൻസുളള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജൻസി കൂടിയാണ് നോർക്ക റൂട്ട്‌സ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 18004253939 (ഇന്ത്യയിൽനിന്നും) +91 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.

Latest News