Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായ ഇന്ത്യന്‍ വംശജന് 12 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

വാന്‍കൂവര്‍- വ്യാജ വാര്‍ത്തകളെ നിയമപരമായി നേരിട്ട കാനഡയിലെ ഇന്ത്യന്‍ വംശജനായ വ്യവസായിക്ക് കോടതി 12 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഗുജറാത്തിലെ ഭുജില്‍ കുടുംബ വേരുകളുള്ള അല്‍താഫ് നസീറലിക്കാണ് ഇത്തരമൊരു കേസില്‍ കാനഡയിലെ ചരിത്രത്തിലെ ഏറ്റവും നഷ്ടപരിഹാര തുക ലഭിച്ചത്. പ്രമുഖ അമേരിക്കന്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന കള്ള ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചതിനെതിരെയാണ് നസീറലി കോടതിയെ സമീപിച്ചത്. ഓവര്‍സ്‌റ്റോക്ക് ഡോട്ട് കോം മേധാവി പാട്രിക് ബയണിനെതിരെയാണ് നസീറലി കേസ് നല്‍കിയിരുന്നത്. ഈ നഷ്ടപരിഹാരം തുകയ്‌ക്കെതിരെ ബയണ്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കനേഡിയന്‍ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു. 2016ല്‍ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയാണ് ഈ നഷ്ടപരിഹാരം നല്‍കണമെന്ന് ആദ്യമായി ഉത്തരവിട്ടത്.

ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് നസീറലിക്ക് നീതി ലഭിച്ചത്. നസീറിലിയെ മയക്കുമരുന്ന് കടത്തുകാരനും ആയുധ ഇടപാടുകാരനും ഗുണ്ടാസംഘത്തലവനായും ഭീകരവാദ സംഘടനയായ അല്‍ഖാഇദയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നയാളായും ചിത്രീകരിക്കുന്ന ലേഖനങ്ങളാണ് ബയണിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ വെബ്‌സൈറ്റായ ്ഡീപ്കാപ്ച്വര്‍് ഡോട്ട് കോമില്‍  2011ല്‍ നിരന്തരം പ്രസിദ്ധീകരിച്ചത്. മാര്‍ക് മിച്ചല്‍ എന്നയാളാണ് ലേഖനങ്ങള്‍ എഴുതിയിരുന്നത്. ക്രമിനില്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റാണിത്. ലേഖനത്തിന്റെ ഉള്ളടക്കം നസീറലിയെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിവിദ്വേഷം തീര്‍ക്കാനുമാണെന്ന് തെളിവുകളില്‍ നിന്നും വളരെ വ്യക്തമാണെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു.
 

Latest News