സ്‌കൂള്‍ ബസിനടിയില്‍പെട്ട് കുട്ടി, അത്ഭുതകരമായി രക്ഷപ്പെട്ടു ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി-സ്‌കൂള്‍ ബസ് അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരുമ്പാവൂര്‍ സ്വദേശി ഉമ്മറിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ അപകടമുണ്ടായത്.
പെരുമ്പാവൂര്‍ മെക്കാ സ്‌കൂളിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടി അല്‍പ്പം മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വണ്ടി തട്ടി വീണ കുട്ടി ബസിന് അടിയില്‍പ്പെട്ട് പോകുകയുമായിരുന്നു. ബസിനടിയില്‍പ്പെട്ട കുട്ടി തലനാരിക്കാണ് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

 

 

Latest News