ദമാം തുറമുഖത്ത് വൻ തീപിടിത്തം, ആർക്കും പരിക്കില്ല

ദമാം- ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വൻ തീപിടിത്തം. അഗ്നിബാധ അണക്കാൻ ശ്രമിക്കുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തെ കണ്ടെയ്‌നറുകളിലാണ് തീപ്പിടിത്തമുണ്ടായത്. തീയണക്കുന്നതിന്റെ ചിത്രങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടു. ആർക്കും പരിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ന് രാവിലെ, തായിഫ് ഗവർണറേറ്റിലെ ഒരു കെട്ടിടത്തിന് അകത്തുണ്ടായ തീപിടിത്തത്തിൽനിന്ന് ആറുപേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. 

Latest News