Sorry, you need to enable JavaScript to visit this website.

തെറ്റായ വാര്‍ത്ത നല്‍കിയതിന് പത്രക്കാരെ തെറി വിളിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് മജിസ്‌ട്രേറ്റിന് കത്തയച്ചു

ലഖ്‌നൗ - തന്നെക്കുറിച്ച്  ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കിയത്ിന് പത്രത്തിന്റെ ബ്യൂറോ ചീഫിനെയും പത്ര റിപ്പോര്‍ട്ടറെയും രണ്ട് മണിക്കൂര്‍ നേരം ചീത്ത വിളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കത്തയച്ചു.  ഉത്തര്‍പ്രദേശ്  പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിന്‍ഹയാണ് അപൂര്‍വ്വമായ അപേക്ഷയുമായി എത്തിയത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതീക് വിചിത്രമായ ആവശ്യമുന്നയിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് കത്തയച്ചത്. പ്രതീകിന് ഇയാളുടെ നാട്ടിലെ ഒരു ഭൂമി കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു പത്രത്തില്‍  വാര്‍ത്ത വന്നിരുന്നു. തന്നെ പത്രം ഭൂമാഫിയയുടെ ആളാണെന്നാണ്  വിശേഷിപ്പിച്ചതെന്നും ഇത് ശരിയല്ലെന്നും തന്റെ അറിവില്ലാതെയാണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പ്രതീക് സിന്‍ഹ പറയുന്നു.  അടിസ്ഥാന രഹിത വാര്‍ത്ത നല്‍കിയ പത്രത്തിനോട് എനിക്ക്  വിലയ എതിര്‍പ്പുണ്ട്. അതിനാല്‍ പത്രത്തിന്റെ ബ്യൂറോ ചീഫിനെയും റിപ്പോര്‍ട്ടറേയും ചീത്ത വിളിക്കാന്‍ ജനുവരി 15ന്  ഉച്ചക്ക് 12 മണി മുതല്‍ 2 മണിക്കൂര്‍ അനുവദിക്കണം എന്നാണ് പ്രതീകിന്റെ  ആവശ്യം. താന്‍ പത്രം ഓഫീസ് അക്രമിക്കുകയോ, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും പ്രതീക് അപേക്ഷയില്‍ പറയുന്നുണ്ട്. ഏതായാലും പ്രതീകിന്റെ അപേക്ഷയില്‍ മജിസ്‌ട്രേറ്റ് ഇത് വരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. എന്നാല്‍ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.

 

Latest News