കണ്ണൂരില്‍ ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാന്‍ പോയ തടവുകാരന്‍ ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെട്ടു

കണ്ണൂര്‍ -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാനായി ജയില്‍ ഗേറ്റിന് മുന്നിലേക്ക് പോയ തടവുകാരന്‍ മറ്റൊരാളുടെ ബാക്കില്‍ കയറി രക്ഷപ്പെട്ടു. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് പിന്നീട് തിരിച്ചു വന്നില്ല്. അന്വേഷണത്തിലാണ് മറ്റൊരാളുടെ ബൈക്കിന് പിറകില്‍ കയറി രക്ഷപ്പെട്ടതായി കണ്ടെത്തിയത്.  മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പോലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ ജയിലില്‍ നി്ന്ന രക്ഷപ്പെട്ടത്. 

 

Latest News