ആലപ്പുഴ - വീടിന്റെ ടെറസില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. മാവേലിക്കര തെക്കേക്കര ചൂരല്ലൂര്‍ സുനില്‍ നിവാസില്‍ സുകുമാരന്‍ (67) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വീടിന് മുകളിലേക്ക് ചാഞ്ഞുനിന്ന പ്ലാവിന്റെ ചില്ല വെട്ടാന്‍ കയറിയതാണ്. വെട്ടിയശേഷം തിരിച്ചിറങ്ങുമ്പോള്‍ ഏണിയില്‍നിന്ന് മുറ്റത്ത് വീഴുകയായിരുന്നു. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയാണ് മരണം. മൃതദേഹം മോര്‍ച്ചറിയില്‍.
സംസ്‌കാരം പിന്നീട്. ഭാര്യ: വത്സല. മക്കള്‍: സുനില്‍ (യുഎസ്എ), സുജിമോള്‍ (യുഎസ്എ). മരുമക്കള്‍: അഞ്ജിത (ദുബയ്), പ്രമോദ് (ദുബായ്).